പുലരിയില്‍ പൂത്തൊരാ പൂമരങ്ങള്‍ പൂന്തെന്നലോടൊത്തു പുഞ്ജിരിച്ചൂടി പാതി പുതുമഞ്ഞില്‍ നനഞ്ഞു നില്‍ക്കുന്നൂ.
മഞ്ഞമന്ദാരത്തിലെ മഞ്ഞിലലിഞ്ഞൊരാ മധുനുകര്‍ന്നാടുന്നു മലര്‍വണ്‍ടുകള്‍.
പച്ചപ്പുതപ്പിനുള്ളില്‍ പാതിമയക്കത്തില്‍ പതിയെ പാടുന്നൊരു പച്ചപ്പനംതത്ത
കരിമുകില്‍ക്കൂട്ടത്തെ കാട്ടായം കാട്ടി കരഞ്ഞുകൊണ്ടെത്തി കറുബികാക്ക.
ചെന്തീയാല്‍ ചലിച്ചു ചായം ചാര്‍ത്തിയ ചെബരത്തിപ്പൂവൊരു ചിന്തയാലൊന്നു ചെരിഞ്ഞുനോക്കി..
നിറങ്ങളുടെ നിറവാല്‍ നിരചേര്‍ത്തുവച്ചൊരു പൂക്കളത്തിന്‍ നടുവിലെ നിലവിളക്കില്‍
താളത്തില്‍ തുള്ളുമീ ദീപനാളം ,
ആര്‍ത്തുല്ലസിച്ചു ആഹ്ലാദത്തിമര്‍പ്പില്‍ ആയിരമായിരം ആശംസനേരുന്നൂ മാലോകര്‍ക്കായി..
പാടുന്നൂ, പാടിയാടുന്നൂ.. പൂവേ പൊലി പൊലി പൂവേ.. പൊലിപൊലി...പൂവേ..
Tuesday, August 21, 2007
Monday, August 6, 2007
എന്‍റെ
എന്‍റെ എന്നുപറയുവാനിലൊന്നുമീ ഭൂമിയിലതു ഞാനറിയുന്നൂ
കാണുമീ കാഴ്ച്ച്‌കളും, കേള്ക്കുമീ കെള്വികലും, കുളിരുമീതുടിപ്പുകളും...
പൊഴിയുമീ മഴയും, ഒഴുകുമീ പുഴയും, തഴുകുമീ കാറ്റും
കാണുമീ കാഴ്ച്ച്‌കളും, കേള്ക്കുമീ കെള്വികലും, കുളിരുമീതുടിപ്പുകളും...
പൊഴിയുമീ മഴയും, ഒഴുകുമീ പുഴയും, തഴുകുമീ കാറ്റും
Thursday, May 10, 2007
മഴ?....
കലിതുള്ളിയെത്തിയൊരു കാറ്റും,
നിഴല്‍ വിരിച്ചെത്തിയ കാര്‍മേഘവും,
ആടിത്തിമര്‍ക്കുന്നതെന്റെ നെഞ്ചില്‍.
വന്നെത്തിയിതാ മറ്റോരു മഴ കൂടി,
കോരിചൊരിയുന്നൊരാ മഴയില്‍ നനയുന്നൂ,
മഴയിന്‍ ചൂടില്‍ പൊള്ളുന്നൂ മുഖവും,
ഇതു മഴയല്ലത്രേ...
മഴത്തുള്ളിയല്ലത്രെ..
മഴത്തുള്ളിക്കു ചൂടില്ലത്രേ..
പിന്നെ?...
ഇതു മനസ്സതി൯ മുറിവുകളത്രേ..
മുറിവില്‍നിന്നും ഒഴുകുന്നതാണത്രേ..
ഇതു കണ്ണുനീര്‍ത്തുള്ളികത്രേ..
ഞാന്‍ കരയുകയാണത്രേ...
നിഴല്‍ വിരിച്ചെത്തിയ കാര്‍മേഘവും,
ആടിത്തിമര്‍ക്കുന്നതെന്റെ നെഞ്ചില്‍.
വന്നെത്തിയിതാ മറ്റോരു മഴ കൂടി,
കോരിചൊരിയുന്നൊരാ മഴയില്‍ നനയുന്നൂ,
മഴയിന്‍ ചൂടില്‍ പൊള്ളുന്നൂ മുഖവും,
ഇതു മഴയല്ലത്രേ...
മഴത്തുള്ളിയല്ലത്രെ..
മഴത്തുള്ളിക്കു ചൂടില്ലത്രേ..
പിന്നെ?...
ഇതു മനസ്സതി൯ മുറിവുകളത്രേ..
മുറിവില്‍നിന്നും ഒഴുകുന്നതാണത്രേ..
ഇതു കണ്ണുനീര്‍ത്തുള്ളികത്രേ..
ഞാന്‍ കരയുകയാണത്രേ...
Sunday, May 6, 2007
ഓപ്പറേഷ൯.
അവര്‍ അഞ്ചുപേരുണ്ടവിടെ..
അവരഞ്ചുപേരും അഞ്ചുനാട്ടുകാര്‍..
അഞ്ചുവഴിക്കു വന്നുചേര്‍ന്നവര്‍..
അവരഞ്ചുപേരും ചൊല്ലുന്നൂ അഞ്ച്ഞ്ചു കാര്യങ്ങള്‍..
എല്ലാം ഒരഞ്ചിനു വേണ്ടി.
ഒരഞ്ചിനെ കീറിമുറിക്കാന്‍ വേണ്ടി...
പാവം ഈ അഞ്ച്...
അനാധമായൊരഞ്ചുരൂപാനോട്ട്...
അവരഞ്ചുപേരും അഞ്ചുനാട്ടുകാര്‍..
അഞ്ചുവഴിക്കു വന്നുചേര്‍ന്നവര്‍..
അവരഞ്ചുപേരും ചൊല്ലുന്നൂ അഞ്ച്ഞ്ചു കാര്യങ്ങള്‍..
എല്ലാം ഒരഞ്ചിനു വേണ്ടി.
ഒരഞ്ചിനെ കീറിമുറിക്കാന്‍ വേണ്ടി...
പാവം ഈ അഞ്ച്...
അനാധമായൊരഞ്ചുരൂപാനോട്ട്...
Friday, May 4, 2007
എ൯റ്റെ ചങ്ങാതി
അരികിലുണ്ടെ൯ടെ ചങ്ങാതി
കോക്രി കാട്ടിച്ചിരിക്കുകയാണവന്‍ എന്നേയും നോക്കി.
ഇവനാരാണെടാ ഇങ്ങനെ കൊലച്ചിരി ചിരിക്കുവാ൯.
എനിക്കുണ്ടൊരു മോഹം ഇപ്പോള്‍...
അവനേ കുനിച്ചുനിറുത്തി ..
അവ൯ടെ കൂംബിനിട്ടിടിക്കാ൯..
കോക്രി കാട്ടിച്ചിരിക്കുകയാണവന്‍ എന്നേയും നോക്കി.
ഇവനാരാണെടാ ഇങ്ങനെ കൊലച്ചിരി ചിരിക്കുവാ൯.
എനിക്കുണ്ടൊരു മോഹം ഇപ്പോള്‍...
അവനേ കുനിച്ചുനിറുത്തി ..
അവ൯ടെ കൂംബിനിട്ടിടിക്കാ൯..
Thursday, May 3, 2007
വെറുതേ വേദനിക്കുന്നതെന്തേ.......
ചിരിക്കുന്ന മുഖങ്ങള്‍ ചുറ്റിനെങ്കിലും
പടരുന്നതെന്തിനീ ശോകം....
ഉല്ലസിച്ചു കൂത്താടുന്ന പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്നൂ ചുറ്റിനെങ്കിലും
തേങ്ങുന്നതെന്തിനാണെ൯റ്റെ ഹ്രിദയം...
പടരുന്നതെന്തിനീ ശോകം....
ഉല്ലസിച്ചു കൂത്താടുന്ന പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്നൂ ചുറ്റിനെങ്കിലും
തേങ്ങുന്നതെന്തിനാണെ൯റ്റെ ഹ്രിദയം...
Wednesday, April 18, 2007
ചുമ്മാ ഒരു പോസ്റ്റ്...
ഈ ബൂഗോളത്തില്‍ എല്ലാര്‍ക്കും ബ്ലോഗുള്ളപ്പൊള്‍ എനിക്കും വേ൯ടേ ഒരു ബ്ലോഗ്ഗ് ....
ബൂലോക ബ്ലോഗ൯മാരെ.. എ൯ടെ ബ്ലോഗ്ഗിലേക്കു സ്വാഗതം....
ബൂലോക ബ്ലോഗ൯മാരെ.. എ൯ടെ ബ്ലോഗ്ഗിലേക്കു സ്വാഗതം....
Subscribe to:
Posts (Atom)