പുലരിയില്‍ പൂത്തൊരാ പൂമരങ്ങള്‍ പൂന്തെന്നലോടൊത്തു പുഞ്ജിരിച്ചൂടി പാതി പുതുമഞ്ഞില്‍ നനഞ്ഞു നില്‍ക്കുന്നൂ.
മഞ്ഞമന്ദാരത്തിലെ മഞ്ഞിലലിഞ്ഞൊരാ മധുനുകര്‍ന്നാടുന്നു മലര്‍വണ്‍ടുകള്‍.
പച്ചപ്പുതപ്പിനുള്ളില്‍ പാതിമയക്കത്തില്‍ പതിയെ പാടുന്നൊരു പച്ചപ്പനംതത്ത
കരിമുകില്‍ക്കൂട്ടത്തെ കാട്ടായം കാട്ടി കരഞ്ഞുകൊണ്ടെത്തി കറുബികാക്ക.
ചെന്തീയാല്‍ ചലിച്ചു ചായം ചാര്‍ത്തിയ ചെബരത്തിപ്പൂവൊരു ചിന്തയാലൊന്നു ചെരിഞ്ഞുനോക്കി..
നിറങ്ങളുടെ നിറവാല്‍ നിരചേര്‍ത്തുവച്ചൊരു പൂക്കളത്തിന്‍ നടുവിലെ നിലവിളക്കില്‍
താളത്തില്‍ തുള്ളുമീ ദീപനാളം ,
ആര്‍ത്തുല്ലസിച്ചു ആഹ്ലാദത്തിമര്‍പ്പില്‍ ആയിരമായിരം ആശംസനേരുന്നൂ മാലോകര്‍ക്കായി..
പാടുന്നൂ, പാടിയാടുന്നൂ.. പൂവേ പൊലി പൊലി പൂവേ.. പൊലിപൊലി...പൂവേ..
Tuesday, August 21, 2007
Subscribe to:
Post Comments (Atom)
2 comments:
പൂവേ പൊലി ..
പൂവേ പൊലി ..
പൂവേ പൊലി പൊലി പൂവേ.. പൊലിപൊലി...പൂവേ..
Post a Comment