Thursday, May 10, 2007

മഴ?....

കലിതുള്ളിയെത്തിയൊരു കാറ്റും,
നിഴല്‍ വിരിച്ചെത്തിയ കാര്‍മേഘവും,
ആടിത്തിമര്‍ക്കുന്നതെന്റെ നെഞ്ചില്‍.
വന്നെത്തിയിതാ മറ്റോരു മഴ കൂടി,

കോരിചൊരിയുന്നൊരാ മഴയില്‍ നനയുന്നൂ,
മഴയിന്‍ ചൂടില്‍ പൊള്ളുന്നൂ മുഖവും,
ഇതു മഴയല്ലത്രേ...
മഴത്തുള്ളിയല്ലത്രെ..
മഴത്തുള്ളിക്കു ചൂടില്ലത്രേ..

പിന്നെ?...

ഇതു മനസ്സതി൯ മുറിവുകളത്രേ..
മുറിവില്‍നിന്നും ഒഴുകുന്നതാണത്രേ..
ഇതു കണ്ണുനീര്‍ത്തുള്ളികത്രേ..
ഞാന്‍ കരയുകയാണത്രേ...

Sunday, May 6, 2007

ഓപ്പറേഷ൯.

അവര്‍ അഞ്ചുപേരുണ്ടവിടെ..
അവരഞ്ചുപേരും അഞ്ചുനാട്ടുകാര്‍..
അഞ്ചുവഴിക്കു വന്നുചേര്‍ന്നവര്‍‌..
അവരഞ്ചുപേരും ചൊല്ലുന്നൂ അഞ്ച്ഞ്ചു കാര്യങ്ങള്‍..
എല്ലാം ഒരഞ്ചിനു വേണ്ടി.
ഒരഞ്ചിനെ കീറിമുറിക്കാന്‍ വേണ്ടി...
പാവം ഈ അഞ്ച്‌‌...
അനാധമായൊരഞ്ചുരൂപാനോട്ട്‌‌...

Friday, May 4, 2007

എ൯റ്റെ ചങ്ങാതി

അരികിലുണ്ടെ൯ടെ ചങ്ങാതി
കോക്രി കാട്ടിച്ചിരിക്കുകയാണവന്‍ എന്നേയും നോക്കി.
ഇവനാരാണെടാ ഇങ്ങനെ കൊലച്ചിരി ചിരിക്കുവാ൯.
എനിക്കുണ്ടൊരു മോഹം ഇപ്പോള്‍...
അവനേ കുനിച്ചുനിറുത്തി ..
അവ൯ടെ കൂംബിനിട്ടിടിക്കാ൯..

Thursday, May 3, 2007

വെറുതേ വേദനിക്കുന്നതെന്തേ.......

ചിരിക്കുന്ന മുഖങ്ങള്‍‌ ചുറ്റിനെങ്കിലും
പടരുന്നതെന്തിനീ ശോകം....

ഉല്ലസിച്ചു കൂത്താടുന്ന പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്നൂ ചുറ്റിനെങ്കിലും
തേങ്ങുന്നതെന്തിനാണെ൯റ്റെ ഹ്രിദയം...